logo user join
Home whatsapp
main image
main image

Aanathakandam

AVN

M.R.P: ₹720.00
In Stock


Delivery

Enter the correct pincode
Check for delivery location

Description

Aanathakandam

Aanathakandam

'ആനന്ദകന്ദം' മലയാളത്തിലേക്ക്.

"നരൈ, തിരൈ, പിണി, മൂപ്പ്, ശാക്കാട്"എന്ന് സിദ്ധവൈദ്യ ഗ്രന്ഥങ്ങൾ അനുശാസിക്കുന്ന  പ്രത്യേക രോഗങ്ങൾക്കും ശരീര സംരക്ഷണ വിധികൾക്കും ഊന്നൽ നൽകുന്ന മൂലിക പ്രയോഗങ്ങൾ ( ഔഷധസസ്യ പ്രയോഗങ്ങൾ ), ധാതു കൽപ്പങ്ങൾ എന്നിവയ്ക്കു പുറമേ ശരസൂത്രം, വിവിധ തരം ലോഹങ്ങളുടെ സംസ്കരണ വിധികൾ,കുടിപ്രവേശം മുതലായ അപൂർവ്വ കായകൽപ്പ വിധികൾ തുടങ്ങി സിദ്ധവൈദ്യ സമ്പ്രദായത്തിൽ അനുഷ്ഠിക്കേണ്ട ജീവിതക്രമങ്ങൾ വരെ വളരെ ലളിതമായും സരസമായും മലയാളത്തലേക്ക് വിവർത്തനം ചെയ്തിരിക്കുന്നു. എ.ഡി. 12ആം നൂറ്റാണ്ടിൽ ലങ്കയിലെ മുഖ്യ രാജ വൈദ്യനും അപാര പണ്ഡിതനുമായ മന്ദാന ഭൈരവനാൽ വിരിചതമായ അപൂർവ്വ സിദ്ധഗ്രസ്ഥം.

ലോഹവേധം, ദേഹവേധം, വിവിധതരം യന്ത്രങ്ങളുടെയും മൂശകളുടെയും സചിത്രവിവരണം, 38 ദിവ്യൗഷധ കൽപ്പങ്ങൾ, 88 മഹൗഷധികൾ, 64 ദിവ്യൗഷധികൾ ഉൾപ്പെടെ  രണ്ട് വിശ്രാന്തികളായി സവിസ്തരം പ്രതിപാദിക്കുന്നു.

ദ്രാവിഡ വൈദ്യത്തിലെ രസൗഷധങ്ങളെയും ലോഹവേധ പ്രയോഗങ്ങളെയും നാഗാർജ്ജുനാചാര്യൻ മധ്യകാല ഭാരതത്തിൽ വിവർത്തനം ചെയ്തത് ദക്ഷിണ ഭാരതത്തിലെ (ഇന്നത്തെ ആന്ധ്രയുടെ ഭാഗം) ശ്രീശൈലം എന്ന പുണ്യ ദേശത്തു വെച്ചാണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ഈ ശ്രീശൈലമഹിമയെ 'ആനന്ദകന്ദ' ത്തിൽ വർണ്ണിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.

മലയാളത്തിലേക്ക് തർജിമ ചെയ്തിരിക്കുന്നത്ശ്രീ ശിവാനന്ദ പരമഹംസരുടെ ശിഷ്യനും മഹായോഗിയുമായിരുന്ന നരുവാംമൂട് പരമേശ്വരപിളള ആശാന്റെ ശിഷ്യനും മകനുമായ ശ്രീ വലിയറത്തല ശ്രീധരൻ നായർ.

Disclaimer:
Despite our attempts to provide you with the most accurate information possible, the actual packaging, ingredients and colour of the product may sometimes vary. Please read the label, directions and warnings carefully before use.


Similar Products